Friday, 17 June 2016



അറിഞ്ഞും അറിയാതെയും ആസ്വദിച്ച ഗന്ധങ്ങളെല്ലാം ബാല്യത്തിലായിരുന്നു...പുതിയ കുപ്പായത്തിന്റ..., പെൻസിലിന്റെ...മണമുള്ള റബ്ബറിന്റെ...പകുതി കടിച്ച്, ​ തകര ബോക്സിൽ നിക്ഷേപിക്കുന്ന മഷിപുരണ്ട ആ നെല്ലിക്കയുടെ ....വറുത്ത പുളിങ്കുരുവിന്റെ...എന്തസുഖത്തിനും ഹെൽത്ത്‌ സെന്ററിൽ നിന്നും കിട്ടിയിരുന്ന ഒരേ രുചിയും മണവുമുള്ള ടോണിക്കിന്റെ...എന്തൊക്കെയോ ചേർത്ത് അമ്മ കാച്ചുന്ന എണ്ണയുടെ...നിർമ സോപ്പിന്റെ ഏകാതിപത്യമുള്ള കൊട്ടത്തളത്തിന്റെ...ചേച്ചിയുടെ ചെമ്പരത്തി താളിയുടെ...
ഇറയത്തു നിർത്തി തോർത്തി തരുമ്പോൾ അമ്മയിൽ നിന്നും കിട്ടിയിരുന്ന അടുക്കളയുടെ..,വിയർപ്പിന്റെ ഗന്ധം...കിഴക്കോർത്തെ മുല്ലയുടെ...കുതിർത്ത് മെടയാൻ വെച്ച ഓലക്കീറിന്റെ...ആട്ടിയ വെളിച്ചെണ്ണയുടെ...ആദ്യമായും അവസാനമായും വലിച്ച വല്യച്ഛന്റെ കിങ്ങ് ബീഡിയുടെ... ഇടവഴിയിലെ ആപ്പുട്ട്യേട്ടന്റെ ചാരായത്തിന്റെ...വല്ല്യമ്മയുടെ തൈലത്തിന്റെ...മുത്തച്ഛന്റെ മുറുക്കാൻ ചെല്ലത്തിന്റെ...പാടത്തെ ചേറിന്റെ...തോട്ടം തിരിക്കുമ്പോൾ പൊന്തി വരുന്ന ആടച്ചേറിന്റെ...നനഞ്ഞ മണ്ണിന്റെ..പൂരപറമ്പിലെ ആനപിണ്ടത്തിന്റെ...വെടിമരുന്നന്റെ...
പിന്നെ പ്രകാശേട്ടന്റെ പരിപ്പുവടയുടെ ....
അങ്ങനെ ബാല്യത്തിന്റെ മണങ്ങൾ നിരവധിയാണ്...

എന്റെ ജീവനും ജീവിതവും ഈ കൈകളിൽ മാത്രമാണ് 


.... ശ്രീ മുലയംപറമ്പത്തുകാവ് ഭഗവതി ....