Friday, 12 December 2014

ഒരു വസന്തം..!






ഒരു വസന്തം നല്കിയ പൂക്കളുമായ്‌ ഞാൻ നിന്റെ ഹൃദയവാതിലിനരികിൽ 
വന്നിട്ടും നീയെന്തേ വാതിൽ തുറന്നീലാ..?
മനസ്സ് നിറയെ സ്നേഹവുമായ്‌ മാടിവിളിച്ചിട്ടും നീയെന്തേ ഒന്ന് തിരിഞ്ഞു
നോക്കിയില്ല ..?
സഖീ പറയുക നമുക്കിടയിൽ ഈ മൌനത്തിന്റെ ഭിത്തികൾ തീർത്തവനാര് ..?
കരയണയാൻ വെമ്പുന്ന അലകളെ  പോലെ , നിന്നോടുള്ള എന്റെ മൌനാനുരാഗം ..
ഈ മൌനത്തിന്റെ പുറം തോടിനപ്പുറം വാചാലമായെന്റെ എന്റെ ഹൃദയമുണ്ട്  ...
ഒരു മുല്ലപൂവായ് നീ സൂക്ഷിക്കുമെങ്കിൽ അത് ഞാൻ നിനക്ക് പറിച്ചു നല്കാം ..
ഒരു മൂളിപ്പാട്ടായ്‌ നിന്റെ ചുണ്ടിലതു വിടരുമെങ്കിൽ 
യുഗങ്ങളോളം നിനക്കായ്‌ ഞാൻ കാത്തിരിക്കാം ...
ഇന്നലെയും നീ സ്വപ്നത്തിൽ വന്നെന്റെ ഒഴുകുന്ന കണ്ണുനീർ തുടച്ചു തന്നു ..
നാളെയും വരിക ..നീയെന്റെ നീറുന്ന ഹൃദയത്തിൽ കുളിരുള്ള തെന്നലിൻ തലോടലായ് ......!

Thursday, 11 December 2014

എന്റെ ബാല്യം




ബാല്യകാലങ്ങളിൽ പെറുക്കിക്കൂട്ടിയ ഓർമകളുടെ മയിൽപീലിതുണ്ടുകൾ നെഞ്ചോടു ചേർത്ത് വെച്ചു ഉറങ്ങാതെ മാനം നോക്കികിടക്കുന്ന രാത്രികൾ എനിക്കൊരുപാടിഷ്ടടമാണ് ...
എന്റെ ബാല്യവും കൗമാരവും കടന്നു പോയതെറയും നാട്ടിൻ പുറത്തായിരുന്നു .

പുഴയിൽ മുങ്ങികുളിച്ചു വരുന്ന ഈറനുടുത്ത പെണ്കിടാവായിരുന്നു കടിഞ്ഞൂൽ പ്രണയകഥയിലെ എന്റെ നായിക.
ജാലകവാതിൽ പാതിതുറന്നു ഞാൻ അവളെ നോക്കി കിടന്നു ..
മഞ്ഞിൻ മറയിൽ ആ അവ്യക്തമായ രൂപം എന്നെ തേടിയെത്തി ..
ഏറെ സുന്ദരിയായിരുന്നു അവൾ ....!






Friday, 31 October 2014

യാത്ര...!


ഓരോ യാത്രകളും മനോഹരങ്ങളാണ് ...അത് മനസ് കൊണ്ടാവുമ്പോൾ അതിമനോഹരവും ...! ഈ ഭൂമിയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ചാലിശ്ശേരി എന്നാ ചെറു ഗ്രാമം വിട്ട്‌ ഞാനും ചില സുഹൃത്തുക്കളും ചേർന്ന് പറയത്തക്ക യാതൊരു വിധ കാരണങ്ങളും കൂടാതെ ചില യാത്രകൾ പോവാറുണ്ട് ....

Will Update more Soon ....
കാഞ്ഞിരപ്പുഴ 
കോവളം 
കുതിരമാളിക 

Saturday, 25 October 2014

ആ പഴയ കാലത്തിനോട് ഒരു ചെറിയ പ്രണയം ...!



ഇനി ജീവിതത്തിൽ ഒരിക്കലും തിരികെ കിട്ടില്ലെന്നറിഞ്ഞിട്ടും ആ പഴയ കാലത്തിനോട് ഒരു ചെറിയ പ്രണയം ...തിരികെ ആ കാലത്തിലേക്ക് മടങ്ങി പോയി അവളോട്‌ പറയണം ഒരിക്കൽ ഞാൻ അവളെ സ്നേഹിച്ചിരുന്നു എന്ന് ...അവൾ നനഞ്ഞ് മഴയിൽ ഞാനും നനഞിരുന്നു എന്ന്..അവളറിയാതെ അവൾക്കായ്‌ കാത്തിരുന്നതും കാവൽ നിന്നതും ..എല്ലാം ....!

Friday, 24 October 2014

തിരക്ക് ..

യഥാർത്ഥത്തിൽ നമ്മളെല്ലാം അനുഗ്രഹിക്കപെട്ടവരല്ലേ ..? ദൈവം കനിഞ്ഞു തന്ന ഈ ജീവിതത്തിൽ നമ്മളിൽ എത്ര പേർ ത്രിപ്തരാണ് ...?  നമ്മളെ ബാധിക്കാത്ത എന്തിനെയെങ്കിലും കുറിച്ച് നാം ചിന്തിക്കാറുണ്ടോ ..? ഒരു നേരമെങ്കിലും വയറു നിറച്ചു ഉണ്ണാനില്ലാതെ , നാണം മറക്കാൻ തുണിയില്ലാതെ , കേറി കിടക്കാൻ കൂരയില്ലാതെ എത്ര പേർ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട് .അവരെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ശ്രമിക്കാതെ നമ്മലോടുന്നതെവിടെക്കാണ് ..? നാളെ പുറകിലോട്ടു നോക്കുമ്പോൾ കാണാൻ നല്ലതൊന്നും ബാകിയുണ്ടാവില്ല .

" കണ്മുന്നിലുള്ള ജീവിതം കാണാതെ എത്ര ഓണം  ഉണ്ടിട്ടെന്താ കാര്യം"?