The Lucky Red Seed ...!
ഒരു കുല കാട്ടു പൂക്കളും നിന്റെ വേറിട്ട മനസ്സിന്റെ നന്മയോ കിറുക്കോ അതിനായി എന്റെ തോൾ സഞ്ചിയിലുണ്ടായിരുന്ന മെഴുകുതിരി ഞാനിതാ കതിച്ചുവേക്കുന്നു ...ഇരുൾ വീഴുമ്പോൾ കാട്ടുപൂക്കളുടെ സുഗന്തത്തിൽ നനഞ്ഞു വരുന്ന കാറ്റു കെടുത്താതിരിക്കുകയാനെങ്കിൽ ഈ മെഴുകുതിരി നിനക്കായ് ഉരുകും ...!
Tuesday, 23 August 2016
Friday, 17 June 2016
അറിഞ്ഞും അറിയാതെയും ആസ്വദിച്ച ഗന്ധങ്ങളെല്ലാം ബാല്യത്തിലായിരുന്നു...പുതിയ കുപ്പായത്തിന്റ..., പെൻസിലിന്റെ...മണമുള്ള റബ്ബറിന്റെ...പകുതി കടിച്ച്, തകര ബോക്സിൽ നിക്ഷേപിക്കുന്ന മഷിപുരണ്ട ആ നെല്ലിക്കയുടെ ....വറുത്ത പുളിങ്കുരുവിന്റെ...എന്തസുഖത്തി നും ഹെൽത്ത് സെന്ററിൽ നിന്നും കിട്ടിയിരുന്ന ഒരേ രുചിയും മണവുമുള്ള ടോണിക്കിന്റെ...എന്തൊക്കെയോ ചേർത്ത് അമ്മ കാച്ചുന്ന എണ്ണയുടെ...നിർമ സോപ്പിന്റെ ഏകാതിപത്യമുള്ള കൊട്ടത്തളത്തിന്റെ...ചേച്ചിയുടെ ചെമ്പരത്തി താളിയുടെ...
ഇറയത്തു നിർത്തി തോർത്തി തരുമ്പോൾ അമ്മയിൽ നിന്നും കിട്ടിയിരുന്ന അടുക്കളയുടെ..,വിയർപ്പിന്റെ ഗന്ധം...കിഴക്കോർത്തെ മുല്ലയുടെ...കുതിർത്ത് മെടയാൻ വെച്ച ഓലക്കീറിന്റെ...ആട്ടിയ വെളിച്ചെണ്ണയുടെ...ആദ്യമായും അവസാനമായും വലിച്ച വല്യച്ഛന്റെ കിങ്ങ് ബീഡിയുടെ... ഇടവഴിയിലെ ആപ്പുട്ട് യേട്ടന്റെ ചാരായത്തിന്റെ...വല്ല്യമ്മയുടെ തൈലത്തിന്റെ...മുത്തച്ഛന്റെ മുറുക്കാൻ ചെല്ലത്തിന്റെ...പാടത്തെ ചേറിന്റെ...തോട്ടം തിരിക്കുമ്പോൾ പൊന്തി വരുന്ന ആടച്ചേറിന്റെ...നനഞ്ഞ മണ്ണിന്റെ..പൂരപറമ്പിലെ ആനപിണ്ടത്തിന്റെ...വെടിമരുന്നന്റെ...
പിന്നെ പ്രകാശേട്ടന്റെ പരിപ്പുവടയുടെ ....
അങ്ങനെ ബാല്യത്തിന്റെ മണങ്ങൾ നിരവധിയാണ്...
Friday, 12 December 2014
ഒരു വസന്തം..!
ഒരു വസന്തം നല്കിയ പൂക്കളുമായ് ഞാൻ നിന്റെ ഹൃദയവാതിലിനരികിൽ
വന്നിട്ടും നീയെന്തേ വാതിൽ തുറന്നീലാ..?
മനസ്സ് നിറയെ സ്നേഹവുമായ് മാടിവിളിച്ചിട്ടും നീയെന്തേ ഒന്ന് തിരിഞ്ഞുനോക്കിയില്ല ..?
സഖീ പറയുക നമുക്കിടയിൽ ഈ മൌനത്തിന്റെ ഭിത്തികൾ തീർത്തവനാര് ..?
കരയണയാൻ വെമ്പുന്ന അലകളെ പോലെ , നിന്നോടുള്ള എന്റെ മൌനാനുരാഗം ..
ഈ മൌനത്തിന്റെ പുറം തോടിനപ്പുറം വാചാലമായെന്റെ എന്റെ ഹൃദയമുണ്ട് ...
ഒരു മുല്ലപൂവായ് നീ സൂക്ഷിക്കുമെങ്കിൽ അത് ഞാൻ നിനക്ക് പറിച്ചു നല്കാം ..
ഒരു മൂളിപ്പാട്ടായ് നിന്റെ ചുണ്ടിലതു വിടരുമെങ്കിൽ
യുഗങ്ങളോളം നിനക്കായ് ഞാൻ കാത്തിരിക്കാം ...
ഇന്നലെയും നീ സ്വപ്നത്തിൽ വന്നെന്റെ ഒഴുകുന്ന കണ്ണുനീർ തുടച്ചു തന്നു ..
Thursday, 11 December 2014
എന്റെ ബാല്യം
ബാല്യകാലങ്ങളിൽ പെറുക്കിക്കൂട്ടിയ ഓർമകളുടെ മയിൽപീലിതുണ്ടുകൾ നെഞ്ചോടു ചേർത്ത് വെച്ചു ഉറങ്ങാതെ മാനം നോക്കികിടക്കുന്ന രാത്രികൾ എനിക്കൊരുപാടിഷ്ടടമാണ് ...
Friday, 31 October 2014
Saturday, 25 October 2014
Subscribe to:
Posts (Atom)





