Friday, 12 December 2014

ഒരു വസന്തം..!






ഒരു വസന്തം നല്കിയ പൂക്കളുമായ്‌ ഞാൻ നിന്റെ ഹൃദയവാതിലിനരികിൽ 
വന്നിട്ടും നീയെന്തേ വാതിൽ തുറന്നീലാ..?
മനസ്സ് നിറയെ സ്നേഹവുമായ്‌ മാടിവിളിച്ചിട്ടും നീയെന്തേ ഒന്ന് തിരിഞ്ഞു
നോക്കിയില്ല ..?
സഖീ പറയുക നമുക്കിടയിൽ ഈ മൌനത്തിന്റെ ഭിത്തികൾ തീർത്തവനാര് ..?
കരയണയാൻ വെമ്പുന്ന അലകളെ  പോലെ , നിന്നോടുള്ള എന്റെ മൌനാനുരാഗം ..
ഈ മൌനത്തിന്റെ പുറം തോടിനപ്പുറം വാചാലമായെന്റെ എന്റെ ഹൃദയമുണ്ട്  ...
ഒരു മുല്ലപൂവായ് നീ സൂക്ഷിക്കുമെങ്കിൽ അത് ഞാൻ നിനക്ക് പറിച്ചു നല്കാം ..
ഒരു മൂളിപ്പാട്ടായ്‌ നിന്റെ ചുണ്ടിലതു വിടരുമെങ്കിൽ 
യുഗങ്ങളോളം നിനക്കായ്‌ ഞാൻ കാത്തിരിക്കാം ...
ഇന്നലെയും നീ സ്വപ്നത്തിൽ വന്നെന്റെ ഒഴുകുന്ന കണ്ണുനീർ തുടച്ചു തന്നു ..
നാളെയും വരിക ..നീയെന്റെ നീറുന്ന ഹൃദയത്തിൽ കുളിരുള്ള തെന്നലിൻ തലോടലായ് ......!

1 comment:

  1. പൊഴിഞ്ഞ ഇലകളെ നോക്കി ചിരിക്കുന്നവർ ഒരിക്കലും കാണാറില്ല അതിന്റെ ഞെട്ടറ്റത്തെ ഒരിറ്റു ചോര..... നൊമ്പരത്തിന്റെ വിരഹത്തിന്റെ പറിച്ചുമാറ്റലിന്റെ വേദന അത് നഷ്ട വസന്തങ്ങളുടെ മാത്രം സ്വന്തം......

    ReplyDelete